മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിശ്വരൂപത്തിന്റെ ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി പൊലീസ് ഓഫീസറെ അവതരിപ്പിക്കുക. സിനിമ ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
കസബയിലാണ് മമ്മൂട്ടി ഏറ്റവുമൊടുവില്‍ പൊലീസ് ഓഫീസറെ അവതരിപ്പിച്ചത്. രണ്‍ജി പണിക്കരായിരുന്നു സിനിമ സംവിധാനം ചെയ്തത്.
