തോന്നുന്ന കാര്യം എന്തായാലും തുറന്നുപറയുന്ന താരമാണ് മമ്മൂട്ടി. ആരാധകരോടായാലും സഹപ്രവര്‍ത്തകരോട് ആയാലും അങ്ങനെ തന്നെ. സാഹചര്യം മറന്ന് പെരുമാറിയാല്‍ മമ്മൂട്ടി പ്രതികരിക്കാറുമുണ്ട്. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകരോടായിരുന്നു ഉപദേശരൂപേണ മമ്മൂട്ടിയുടെ പ്രതികരണം.

കാസര്‍കോട് പള്ളിയിലേക്ക് വന്നതായിരുന്നു മമ്മൂട്ടി. കാറില്‍ നിന്നിറങ്ങിയപ്പോള്‍ ആരാധകര്‍ ചുറ്റുംകൂടി. ഫോട്ടോ എടുക്കാനും ശ്രമിച്ചു. അപ്പോഴായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. പള്ളിയില്‍ വരുമ്പോള്‍ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോള്‍ പള്ളിയിലേക്ക് വരുന്നതുപോലെ വരണം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായാണ് കാസര്‍കോട് എത്തിയത്.