പല കഥാപാത്രങ്ങളായി നിറഞ്ഞാടിയ നടനാണ് മമ്മൂട്ടി. വ്യത്യസ്ത പേരിലുള്ള കഥാപാത്രങ്ങളിലധികവും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. മമ്മൂട്ടി ഇനി അഭിനയിക്കുന്നത് രാജകുമാരനായിട്ടാണ്. അതായത് കെ രാജകുമാരനായിട്ട്.

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കെ രാജകുമാരന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നത്. ഇടുക്കിക്കാരനായ അധ്യാപകനാണ് കെ രാജകുമാരന്‍. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനെത്തുന്ന സൗമ്യനായ അധ്യാപകനാണ് രാജകുമാരന്‍.  കഥകളിലൂടെ കാര്യങ്ങള്‍ പറയുന്ന പ്രത്യേക സ്വഭാവക്കാരനായി മമ്മൂട്ടി എത്തുമ്പോള്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. നീനയ്ക്കു ശേഷം ദീപ്തി സതി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ശ്യാംധറിന്റെ സെവൻത് ഡേ ത്രില്ലര്‍ പടമായിരുന്നെങ്കില്‍ പുതിയ ചിത്രം കുടുംബപശ്ചാത്തലത്തിലുളളതാണ്. രതീഷ് രവിയുടേതാണ് തിരക്കഥ. എംഎസ്എ ബാര്‍ പുറത്തിറക്കുന്ന സിനിമയുടെ ചത്രീകരണം ഇടുക്കിയിലും കൊച്ചിയിലുമാണ് നടക്കുക.