താരസംഘടനയായ 'അമ്മ'യില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി മമ്മൂട്ടി അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്ന് മമ്മൂട്ടി അറിയിച്ചു. ഇരയായ നടിക്കൊപ്പമായിരിക്കും 'അമ്മ'യെന്നും മമ്മൂട്ടി പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിക്കൊപ്പം യോഗതീരുമാനം വിശദീകരിച്ചു 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സംസാരിക്കാതിരിക്കുന്നത് നേരത്തെ വന്‍ വിവാദമായിരുന്നു.