മമ്മൂട്ടിയുടെ 'യാത്ര' റിലീസ് പ്രഖ്യാപിച്ചു; തീയേറ്ററുകളിലെത്തുക ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാളിന്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 4:50 PM IST
mammoottys telugu movie yatra release date
Highlights

ടോളിവുഡില്‍ ഇതിനകം വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട് ചിത്രം. പോസ്റ്ററുകള്‍ക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മഹി വി രാഘവ് ചിത്രം യാത്രയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രം തീയേറ്ററുകളിലെത്തുക ഡിസംബര്‍ 21നാണ്. വൈഎസ്ആറിന്റെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 21.

 

ടോളിവുഡില്‍ ഇതിനകം വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട് ചിത്രം. പോസ്റ്ററുകള്‍ക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്‍ മഹി വി രാഘവിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.

loader