മമ്മൂട്ടിയുടെ പൃഥിരാജും ഒന്നിച്ച പ്രേക്ഷകരുടെ മനംകവര്‍ന്ന ചിത്രമായിരുന്നു പോക്കിരിരാജ. ഈ ചിത്രത്തിന് ശേഷം തരംഗം സൃഷ്ടിക്കാന്‍ ഇരുതാരങ്ങളും ഒന്നിക്കുന്നുവെന്ന പുത്തന്‍ വാര്‍ത്തയാണ് ആരാധകര്‍ക്കായി എത്തുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാളിന് ഇത് സൂചിപ്പിച്ചുകൊണ്ട് പൃഥിരാജ് ആശസംകള്‍ നേര്‍ന്നിരുന്നു. അതേസമയം സിനിമയുടെ കാര്യത്തില്‍ ഏറെ കുറേ വ്യക്തമായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

തിരക്കഥാകൃത്തായി സംവിധാന രംഗത്തേക്ക് വന്ന സച്ചിയുടെ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. പൃഥിരാജ് സിനിമയ്ക്ക് സമ്മതം അറിയിച്ചെങ്കിലും മമ്മൂട്ടി ഇതുവരെ പച്ചക്കൊടി കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്