ചാനലിന്‍റെ സ്റ്റേജ് ഷോയില്‍ ഗ്ലാമർവേഷത്തിലെത്തിയ നടി മംമ്തയ്ക്കെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മെയ് 28 ന് മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മംമ്ത ഗ്ലാമര്‍ വേഷത്തില്‍ രംഗത്ത് എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു നടിക്കെതിരായ വിമര്‍ശനം.
എന്നാല്‍ ഈ വാർത്തകൾ തന്നെ ഒട്ടും തന്നെ ബാധിക്കാറില്ല, ഇത്തരം കാര്യങ്ങൾ വാർത്തയായി വരുന്നതുതന്നെ ശരിയല്ല. ലൊസാഞ്ചൽസിൽനിന്നു വാങ്ങിയ വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞതെന്നും. പിന്നെ എന്തിന് ചിലര്‍ വിമര്‍ശിക്കുന്നു എന്നത് മനസിലാകുന്നില്ലെന്നത് കഷ്ടമാണെന്ന് മംമ്ത പറയുന്നു.
ഞാനിപ്പോൾ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങൾ എന്നെ ബാധിക്കില്ല. ഈ ലോകം വളരെ വിശാലമാണ്. നമുക്കിടയിൽ രണ്ട് വിഭാഗത്തിലുള്ള ആളുകൾ ഉണ്ട്, ചിലർ പൊതുസമൂഹത്തിന് മുന്നിൽ നിശബ്ദരായിരിക്കും മറ്റുചിലർ സ്വകാര്യജീവിതത്തിൽ സ്മാർട്ട് ആയിരിക്കും. അവർ എന്തുതന്നെ ആയാലും എന്നെ ബാധിക്കില്ല. ഞാൻ ഇനിയും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കും മംമ്ത നയം വ്യക്തമാക്കുന്നു.
