കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി മംമത മോഹന്‍ദാസ്. നാലുചുമരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്നതാണ് ഇങ്ങനെയൊക്കെയായി തീര്‍ന്നത്. നിലവിലെ സംഭവങ്ങള്‍ സിനിമാമേഖലയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നും സിനിമയെ ദോഷകരമായി ബാധിക്കുമെന്നും മംമ്ത പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മംമ്ത. വനിതാ സംഘടന തുടങ്ങിയത് അത് ആവശ്യമുള്ളവരാണെന്നും താനതില്‍ അംഗമല്ലെന്നും ഒരു സംഘടനയ്ക്കും എതിരല്ലെന്നും മംമ്ത പ്രതികരിച്ചു.