Asianet News MalayalamAsianet News Malayalam

പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ എന്‍റെ ചായകുടി: മംമ്ത മോഹന്‍ദാസ്

  • ആ കാരണം അന്വേഷിക്കുകയാണ് താരത്തിന്‍റെ ആരാധകര്‍
mamtha mohandas s tea story

നടി മംമ്ത മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമിലിട്ട ആവി പറക്കുന്ന ചായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചവിഷയം. ഞാന്‍ ഇപ്പോള്‍ ചായ കുടിക്കുന്നത് പോലീസ് സ്റ്റേഷനിലിരുന്നാണെന്നും താരം പേസ്റ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ അതിന്റെ കാരണം വെളിപ്പെടുത്താന്‍ മംമ്ത തയ്യാറായിട്ടില്ല. ആ കാരണം അന്വേഷിക്കുകയാണ് താരത്തിന്‍റെ ആരാധകര്‍.

മംമ്ത മോഹന്‍ദാസിന്റെ കുറപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

എന്‍റെ ചായ കഥ

ജീവിതം നമ്മളെ തിരക്കുള്ളവരാക്കുന്നു. ഈ ജീവിതത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ വ്യത്യസ്ത ദിശകളിലേക്ക് യാത്ര നടത്തുകയാണ്. എന്നാല്‍ ഇത്തരം ഓട്ടത്തിനിടെയും കുടുംബങ്ങളെ  പരസ്പരം ബന്ധിപ്പിക്കുന്നതിനു ചായ്ക്കു സുപ്രധാന പങ്കുണ്ട്. ദിവസം ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചായ കുടിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയായിരുന്നു ഈ ചായ സത്കാരം നടത്തിയിരുന്നത്.

രാവിലെ ചായ കുടിക്കുമ്പോള്‍ ഇപ്പോള്‍ പ്രിയപ്പെട്ടവരെ പലപ്പോഴും ഞാന്‍ മിസ് ചെയുന്നു. ഈ ചിത്രം ഞാന്‍ എന്‍റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. ചായക്കടകളില്‍ നിന്ന് ലഭിക്കുന്ന ചായ ഇഷ്ടപ്പെടുന്ന അമ്മയ്ക്ക് സമര്‍പ്പിക്കുന്നു.

പക്ഷേ ഞാന്‍ ഇപ്പോള്‍ കേരളത്തിലെ പോലീസ് സ്റ്റേഷനിലിരുന്നാണ് ചായ കുടിക്കുന്നത്. ഇവിടെ ഞാന്‍ എന്തു ചെയുന്നത് എന്ന് വലിയ കഥയാണ്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് രാവിലെ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നതിനെ പറ്റിയാണെന്നും താരം വ്യക്തമാക്കുന്നു.

 

 

“My T’Chai Story” Life gets us busy, more often making our closest ones run in several directions for their daily chores to make ends meet.. this morning t‘chai is one thing we come together for. Chatting and Connecting over a cup or two before starting the day (which also becomes a great pre-workout drink BTW).. I’m so glad my mother got me used to this tea-party we have every morning. When I have one, I miss my most important people whom I’ve had my “T’chai” with. This pic is for my mother who loves this tea-caddy we find in chai-peedikas (or little tea shops). But this happened to be at a police station in Kerala. And what was I doing there? Well... That’s a long story. Right now all I can think about is waking up to my morning T’chai. So Goodnight! #respect to #chai #tea #family #mom #habits #homeiswhereibelong #focus #elixir #littlethings #love #kerala #indian #photography #kerala #police #jeep #outoffocus #goodnight

A post shared by Mamta Mohandas (@mamtamohan) on Apr 3, 2018 at 12:26pm PDT

Follow Us:
Download App:
  • android
  • ios