Asianet News MalayalamAsianet News Malayalam

ബോളിവുഡ് താരത്തിന്റെ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അപകടം സംഭവിച്ചതിനുശേഷം ഉടൻതന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് സറീൻ ഖാനും ഡ്രൈവർ അലി അബ്ബാസുമാണ് കാറിൽ ഉണ്ടായിരുന്നത്. 

Man Dies After Scooter hits Into bollywood Actor Zareen Khan's Car
Author
Panaji, First Published Dec 13, 2018, 11:08 AM IST

പനാജി: ബോളിവുഡ് താരം സറീൻ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ​ഗോവയിലെ മപുസ സ്വ​ദേശിയായ നിതേഷ് (31) ആണ് മരിച്ചത്. പടിഞ്ഞാറൻ ​ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. 
 
അപകടം സംഭവിച്ചതിനുശേഷം ഉടൻതന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് സറീൻ ഖാനും ഡ്രൈവർ അലി അബ്ബാസുമാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പൊലീസ് വ്യക്തമാക്കി.      
 
സൽമാൻ ഖാൻ നായകനായെത്തിയ വീർ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച താരമാണ് സറീൻ ഖാൻ. ഹേറ്റ് സ്റ്റോറി, ഹൗസ് ഫുൾ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിരുന്നു താരം.    
 


 

Follow Us:
Download App:
  • android
  • ios