മംഗലശ്ശേരി നീലകണ്ഠന്‍  എന്ന ഹ്രസ്വചിത്രത്തിലാണ് ഈ ഗാനം

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. മോഹന്‍ലാലിനെ വാനോളം ഉയര്‍ത്താന്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഒരു പാട്ട് എത്തിയിരിക്കുകയാണ്. 'മംഗലശ്ശേരി നീലകണ്ഠന്‍' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രമോ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 'ആരാണേ' എന്ന ഗാനം നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

 ടിറ്റോ. പി. തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ജോയല്‍ ജോണ്‍ ആണ് സംഗീതം പകര്‍ന്നത്. ജോയല്‍ ജോണ്‍സും തോമസ്. ജെ. എബ്രഹാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലുമായി ബന്ധപ്പെട്ടുള്ളതാണ് ഗാനവും ചിത്രത്തിന്റെ പ്രമേയവും.