ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാറ് ലൗ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചര്‍ച്ചയാവുകയാണ് മാണിക്യ മലരായ പൂവി ഇറങ്ങി' എന്ന ഗാനം. പാട്ടിനൊപ്പം പാട്ടിലെ ഒരു രംഗം കൊണ്ട് സോഷ്യല്‍ മീഡിയ കയ്യടിക്കിയിരിക്കുകയാണ് പുതുമുഖ നായികയായ പ്രിയ വാര്യര്‍ എന്ന തൃശൂരുകാരിയെ. 

ഗാനം പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ സിനിമാ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലുമടക്കം പ്രിയയുടെ പുരികം ഉയര്‍ത്തുന്നതിന്‍റെ ചിരിക്കുന്നതിന്‍റെയും കണ്ണടയ്ക്കുന്നതിന്‍റെയും ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. 

ഏവര്‍ക്കും പ്രിയപ്പെട്ട പഴയ മാപ്പിളപാട്ട് 'മാണിക്യ മലരായ പൂവിയുടെ' ഷാന്‍ റഹ്മാന്‍ വേര്‍ഷനാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഗാനത്തിന്‍റെ വരികള്‍ കൊടുങ്ങല്ലൂരിലെ കരൂപ്പടന്നക്കാരനായ പി.എം.എ ജബ്ബാറിന്‍റെതാണ്. തലശ്ശേരി കെ.റഫീക്കാണ് പാട്ടിന്‍റെ സംഗീതം. 1979ൽ ആകാശവാണിയിലും മറ്റ് ഗാനമേളകളിലും റഫീക്ക് തന്നെ ഈ പാട്ട് പാടിയിട്ടുണ്ട്.