ചെന്നൈ: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം എന്ന സിനിമയ്ക്ക് എന്താണ് പ്രത്യേകത. മലയാള സിനിമയുടെ സ്വഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ ചിത്രം കൊണ്ടു വന്നതോടൊപ്പം ആ കാലത്തെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രം. അന്ന് ചിത്രം നേടിയത് 3.5 കോടി രൂപയാണ്.

ചിത്രത്തിന്‍റെ ഏറ്റവും വലിയ ആരാധകനാണ് സംവിധായകന്‍ മണിരത്‌നം. സമയം കിട്ടുമ്പോഴൊക്കെ ഇന്ത്യയിലെ പ്രശസ്ത സംവിധായകന്‍ ചിത്രം വീണ്ടും വീണ്ടും കാണും. ഇങ്ങനെ കാണുന്നതിന് പിന്നില്‍ കാരണമുണ്ട്. ഒരു സാധാരണ കഥ എങ്ങനെ ഇത്രയും വലിയ ഹിറ്റായി എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഓരോ പ്രാവശ്യവും എന്ന് മണിരത്‌നം. എന്നാല്‍ ആ രഹസ്യം തനിക്ക് ഇന്നും അജ്ഞാതമാ​ണെന്ന് മണിരത്നം പറയുന്നത്‍.