മഞ്ജിമ തമിഴ് സിനിമയില്‍ സജീവമാകുന്നു. വിജയ് സേതുപതിയുടെ നായികയായിട്ടാണ് മഞ്ജിമ പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


കെ വി ആനന്ദും വിജയ്‍ സേതുപതിയും ഇതാദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒന്നി്കകുന്നത്. ചിന്പുവിന്റെ അച്ഛന്‍ ടി രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എജിഎസ് എന്റര്‍ടെയ്‍ന്റ്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജിമ രണ്ടാമത്തെ തമിഴ്‍ സിനിമയാണ് വിജയ് സേതുപതിക്കൊപ്പമുള്ളത്. ഗൗതം മേനോന്‍ സംവിധാനം ചെയ്‍ത അച്ചം എൻപതു മടമൈയെടാ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്.