ബാലതാരമായി മലയാളത്തില്‍ എത്തിയ താരമാണ് മഞ്ജിമ മോഹന്‍. പിന്നീട് നിവിന്‍ പോളിയോടൊപ്പം വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ ഗൌതം മേനോന്‍റെ അച്ചം എന്‍പതും എന്ന ചിത്രത്തിലൂടെ തമിഴിലും എത്തിയ താരം. ഒരു സംവിധായകനില്‍ നിന്നും ഏറ്റ മോശം അനുഭവം ഒരു സിനിമ വാരികയോട് തുറന്നു പറഞ്ഞു. മഞ്ജിമ പറയുന്നു,

'അച്ചം എന്‍പത്' പടത്തിന്റെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്നു. അപ്പോള്‍ ആ സംവിധായകന്‍ എന്നെ നോക്കി 'ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല' എന്ന് വെട്ടിത്തുറന്നു പറയുകയുണ്ടായി. അതെനിക്ക് മുഖത്തേറ്റ ഒരു പ്രഹരമായിരുന്നു. 

തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. ഞാന്‍ അടുത്ത ക്ഷണം പുറത്തിറങ്ങി. ഞാന്‍ തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചോ അല്ല എനിക്കു സങ്കടം. ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ? മര്യാദ കാണിക്കാത്ത ഇയാളാണോ ഒരു സംവിധായകന്‍?'