മഞ്ജു വാര്യര്‍ പോസ്റ്റുവുമണായി അഭിനയിക്കുന്നു. കേയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ പോസ്റ്റുവുമണായി അഭിനയിക്കുന്നത്. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


മഞ്ജു വാര്യര്‍ ഒരു കൗമാരക്കാരന്റെ അമ്മയായിട്ടാണ് ചിത്രത്തില്‍‌ അഭിനയിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള ബന്ധം ചിത്രത്തിന്റെ പ്രമേയമാകും. അമലയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 25 വര്‍ഷത്തെിനു ശേഷം അമല ഒരു മലയാളം സിനിമയില്‍ അഭിനയിക്കുന്നത്.