മഞ്ജുവാര്യറുടെ 'മോഹന്‍ലാന്‍' ഇന്ന് തീയ്യറ്ററുകളിലെത്തും

First Published 14, Apr 2018, 12:58 AM IST
manju warrier new movie mohanlal release today
Highlights
  • 'മോഹന്‍ലാന്‍' ഇന്ന് തീയ്യറ്ററുകളിലെത്തും
  • മഞ്ജുവാര്യരും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍

കൊച്ചി:മഞ്ജുവാര്യര്‍ നായികയാവുന്ന 'മോഹന്‍ലാല്‍' റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ ഇന്ന് തീയ്യറ്ററുകളിലെത്തും. റിലീസ് തൃശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതി സ്റ്റേ ചെയ്തിരുന്നു. കഥാകൃത്ത് കലവൂര്‍ രവികുമാറിന്‍റെ പരാതിയിലായിരുന്നു കോടതി നടപടി.

 തന്‍റെ കഥയായ 'മോഹന്‍ലാലിനെ എനിക്ക് പേടിയാണ്' എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നായിരുന്നു രവികുമാറിന്‍റെ പരാതി. എന്നാല്‍ ചിത്രത്തിന്‍റെ കഥ സംബന്ധിച്ച് ഉണ്ടായിരുന്ന പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിച്ചു. വെള്ളിയാഴ്ച ചിത്രം തീയ്യറ്ററുകളിലെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും റിലീസ് ചെയ്തില്ല. ചിത്രം ഇന്ന് റിലീസ് ചെയ്യുന്ന വിവരം മഞ്ജുവാര്യറും അണിയറ പ്രവര്‍ത്തകരും സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. സുനീഷ് വരനാടാണ് രചന. ജയസൂര്യയുടെ ഇടിയ്ക്ക് ശേഷം സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. സൗബിന്‍ ഷാഹിര്‍, അജു വര്‍ഗ്ഗീസ്, ഉഷ ഉതുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്.

loader