ഷാരുഖ് ഖാനൊപ്പം വേദി പങ്കിട്ട് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. കല്ല്യാണ്‍ ജൂവലേഴ്‌സിന്റെ ഉദ്ഘാടനത്തിനയാണ് ഷാരുഖ് ഖാന്‍, മഞ്ജു വാര്യര്‍, പ്രഭു, നാഗാര്‍ജുന തുടങ്ങിയവര്‍ മസ്‌കറ്റില്‍ എത്തിയത്. ആദ്യമായാണ് മഞ്ജു വാര്യരും ഷാരുഖ് ഖാനും നേരിട്ട് കാണുന്നത്. മഞ്ജുവിന് വേണ്ടി വേദിയില്‍ ഷാരുഖ് പാട്ടും പാടി. ഈ മനോഹര നിമിഷങ്ങള്‍ മഞ്ജു പങ്കുവെച്ചു.
മഞ്ജുവിന്‍റെ പോസ്റ്റ് ഇങ്ങനെ -
ഇന്നു വരെ ബിഗ് സ്ക്രീനിലും ടിവി സ്ക്രീനിലും മാത്രം കണ്ടിരുന്ന ആ 'ബാദ്ഷ'യെ നേരിട്ടു കണ്ടു. പ്രിയ ഷാരൂഖ്, പറഞ്ഞുകേട്ടിട്ടുണ്ട് കണ്ടു മുട്ടുന്നവരിലെല്ലാം താങ്കൾ അവശേഷിപ്പിക്കുന്ന ആ SHAH RUKH EFFECT നെപ്പറ്റി. എനിക്കും തോന്നി ഞാൻ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്. നന്ദി... പുതുവർഷ സമ്മാനം പോലെ താങ്കളുടെ ഏറ്റവും പ്രശസ്തമായ ആ ഗാനത്തിന്റെ രണ്ടു വരി എനിക്കായി പാടിയതിന്... മറക്കാനാവാത്ത ഈ സായാഹ്നം സമ്മാനിച്ചതിന് കല്യാൺ ജ്വല്ലേഴ്സിനോടും.
