കൊച്ചി: നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു എന്നും സെറ്റില്‍ ബോധം നഷ്ടപ്പെട്ടു വീണു എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അഭിനയിച്ചു കൊണ്ടിരുന്ന ആമിയുടെ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു എന്നും പറയുന്നു. മകളെ വിട്ടു കിട്ടണം എന്ന് ആവശ്യപെട്ട് മഞ്ജു വാര്യര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അച്ഛന്‍ ജയിലിലായതു കൊണ്ട് ഇനി മകളുടെ സംരക്ഷണം അമ്മയ്ക്കാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം എന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് വാര്‍ത്തകളും തെറ്റാണ് എന്ന് മഞ്ജുവിനൊട് അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്.
എടുത്തു ചാടി ഒരു തീരുമാനവും എടുക്കുന്നയാളല്ല മഞ്ജു എന്നും അവരിപ്പോള്‍ കമല്‍ സംവിധാനം ചെയ്യുന്ന അമിയെന്ന ചിത്രത്തിന്‍റെ തിരക്കിലാണ് ഇപ്പോള്‍ നടക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
