മലയാളത്തിന്‍റെ സ്വന്തം എഴുത്തുകാരി മാധവിക്കുട്ടിയായി ആമിയില്‍ വേഷമിടുന്നത് മഞ്ജുവാര്യരാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി മുഴുകി ചേര്‍ന്ന് അഭിനയിക്കുകയായിരുന്നു താരം. തനിക്ക് കൈവന്ന വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് ആമി എന്ന കഥാപാത്രമെന്ന് മഞ്ജുവാര്യര്‍ എടുത്ത് പറയുകയാണ്.
തനിക്ക് കൈവന്ന ഭാഗ്യത്തിന്‍റെ ആഴവും മാധവിക്കുട്ടിയോടുള്ള വായനക്കാരുടെ ആഴവും ഇപ്പോള്‍ തിരിച്ചറിയുകയാണെന്ന് സിംഗപ്പൂര്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്സ് ഫെസ്റ്റിവല്‍ ഇന്‍ സിംഗപൂര്‍ പങ്കെടുത്ത ശേഷം മഞ്ജു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഫെസ്റ്റിവല്‍ അനുഭവം പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെന്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്‍റെ ആഴം. എനിക്കിവിടെ ലഭിച്ച സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു.
