ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ വിജയാഹ്ലാദം പങ്കുവച്ച് മഞ്ജുവാര്യര്‍. തൃശ്ശൂരില്‍ ഷോ നടക്കുന്ന തിയേറ്ററിന് മുമ്പില്‍ കേക്ക് മുറിച്ചാണ് മഞ്ജുവും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.

ഇത്രയും വലിയ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായും ഇനിയും ചിത്രം കണ്ടിട്ടില്ലാത്തവര്‍ തിയേറ്ററില്‍ ചെന്ന് ചിത്രം കാണണമെന്നും മഞ്ജു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

പുതുമുഖ സംവിധായകന്‍ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉദാഹരണം സുജാത. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം അമ്മയുടെയും മകളുടെ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.