കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു

First Published 16, Apr 2018, 11:12 PM IST
manju warrier Vishu celebration with attappady madhus family
Highlights
  • അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു 

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിൽ മരിച്ച മധുവിന്റെ കുടുംബത്തിനൊപ്പം വിഷു ആഘോഷിച്ച് നടി മഞ്ജു വാര്യർ. ചിണ്ടക്കി അടക്കം മൂന്ന് ഊരുകളിലെ ആദിവാസികൾക്കൊപ്പം സദ്യയും കഴിച്ചാണ് മഞ്ജു മടങ്ങിയത്.  വിശപ്പിനുള്ള ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ചു ആൾക്കൂട്ട വിചാരണയ്ക്കും മർധനത്തിനും വിധേയനായി മധു കൊല്ലപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. മധുവിന്റെ അമ്മയെയും സഹോദരിമാരെയും കാണാനും അവർക്കൊപ്പം വിഷു ആഘോഷിക്കാനും ആണ് മഞ്ജുവാരിയർ അട്ടപ്പാടിയിലെത്തിയത്.

ഉച്ചയ്ക്ക് പന്ത്രണ്ടര യോടെ ചിണ്ടക്കിയിൽ വന്ന് ഇറങ്ങുമ്പോൾ മഞ്ജുവിനെ കാണാൻ ആദിവാസി ഊരുകളിൽ ആൾ തിരക്കായി. മഞ്ജുവിനെ കണ്ട മധുവിന്റെ അമ്മ മല്ലിക്കും സഹോദരിമാർക്കും സന്തോഷം. പിന്നീട് അവർക്കൊപ്പം സദ്യ കഴിച്ചു. മധുവിന്റെ അമ്മയും സഹോദരിമാരും വിളമ്പിയ ഭക്ഷണവും കഴിച്ചാണ് മഞ്ജു അട്ടപ്പാടി ചുരം ഇറങ്ങിയത്.

loader