മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമാകുന്ന മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. ഒരു ഇംഗ്ലീഷ് അംഗന്‍വാടി എന്ന സിനിമയിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്.

വികെപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സേതുവാണ് ഒരു ഇംഗ്ലീഷ് അംഗന്‍വാടിയുടെ തിരക്കഥ എഴുതുന്നത്. വിദേശത്തായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.


കരിങ്കുന്നം സിക്സസ് എന്ന സിനിമയാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ. കെയര്‍ ഓഫ് സൈറ ബാനുവാണ് ഇനി മഞ്ജു വാര്യരുടേതായി പ്രദര്‍ശനത്തിന് എത്താനുള്ള സിനിമ.