കല്യാണം കഴിഞ്ഞെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി യുവ നടനും മമ്മൂട്ടിയുടെ സഹോദര പുത്രനുമായ മക്ബൂല്‍ സല്‍മാന്‍. പ്രചരിക്കുന്ന ഫോട്ടോകള്‍ കല്യാണത്തിന്റേതല്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം വ്യക്തമാക്കി.
തന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളിലും വാട്ട്‌സ്ആപ്പിലും പ്രചരിക്കുന്ന വാര്‍ത്തകളേയും ഫോട്ടോകളേയും സംബന്ധിച്ച സത്യാവസ്ഥ വ്യക്തമാക്കുന്നതിനാണ് ഈ പോസ്റ്റ് ഇടുന്നതെന്ന് മക്ബൂല്‍ പറയുന്നു.
എന്റെ വിവാഹം കഴിഞ്ഞൂ എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. വിവാഹ ഫോട്ടോകള്‍ എന്ന പേരില്‍ പ്രചരിക്കുന്നവ കുടുംബ പരിപാടിയുമായി ബന്ധപ്പെട്ട് എടുത്തതാണ്. എന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം സംഭവിക്കുകയാണെങ്കില്‍ അക്കാര്യം ഈ പേജിലൂടെത്തന്നെ നിങ്ങളെ അറിയിക്കുമെന്ന് മക്ബൂല്‍ പറയുന്നു.
