കാതലേ... കണ്ണിന്‍ കാവലേ.. പ്രണയം നിറച്ച് ടൊവീനയുടെ മറഡോണയിലെ ഗാനം

ടൊവിനോ തോമസ് നായകനായി വിഷ്ണു നാരായണന്‍ സംവധാനം ചെയ്യുന്ന മറഡോണയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാതലേ കണ്ണിന്‍ കാവലേ.. എന്നു തുടങ്ങുന്ന പ്രണയാര്‍ദ്ര ഗാനത്തിന്‍റെ ലിറിക്സ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശികുമര്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. 

ശ്രുതി ശശിധരന്‍ ആലപിച്ച ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പുതുമുഖം ശരണ്യ ആര്‍ നായരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം മെയ് മാസം തിയേറ്ററുകളിലെത്തും. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കാമറ ദീപക് ഡി മേനോനാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ചെമ്പന്‍ വിനോദും എത്തുന്നുണ്ട്.