നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ഈ മാസം റിലീസ്

ടൊവീനോ തോമസ് നായകനാവുന്ന മറഡോണയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ടൊവീനോയുടെ ടൈറ്റില്‍ കഥാപാത്രത്തെക്കുറിച്ച് ചിലതൊക്കെ പറഞ്ഞും പറയാതെയും സസ്‍പെന്‍സ് നിറച്ചാണ് രണ്ട് മിനിറ്റ് 10 സെക്കന്‍റുള്ള വീഡിയോ. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ശരണ്യ നായികയാവുന്നു.

മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് നിര്‍മ്മാണം. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണ മൂര്‍ത്തിയുടേതാണ് രചന. ഛായാഗ്രഹണം ദീപക് ഡി.മേനോന്‍. സംഗീതം സുശിന്‍ ശ്യാം. ഈ മാസം തീയേറ്ററുകളിലെത്തും.