പൂനെ: സ്‌റ്റേജ് ഷോയ്ക്കിടെ മറാഠി നടി ഹൃദയാഘാതം മൂലം മരിച്ചു. മറാഠി നടിയും നര്‍ത്തകിയുമായ അശ്വനി എക്‌ബോട്ട് (44) ആണ് സ്‌റ്റേജ് ഷോയ്ക്കിടെ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പൂണെയിലെ ഭാരത് നാട്യമന്ദിറില്‍ നടന്ന പരിപാടിക്കിടെയാണ് അശ്വനിക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറാഠി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം സജീവമായിരുന്നു അശ്വനി. പൂനയിലെ റേഡിയോ ടെക്‌നീഷ്യനായ പ്രമോദ് എക്‌ബോട്ട് ആണ് ഭര്‍ത്താവ്. സുധാകര്‍ എക്‌ബോട്ട് മകനാണ്.

അശ്വനി യുടെ സുഹൃത്തും സിനിമാ പ്രവര്‍ത്തകയുമായ സോണാലി കുല്‍ക്കര്‍ണിയാണ് അശ്വനിയുടെ മരണവാര്‍ത്ത തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പുറത്ത് വിട്ടത്.