ഡോക്ടർ വി പി ഗംഗാധരൻ അഭിനയച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പുകവലി മൂലമുണ്ടാകുന്ന അർബുദത്തിനെതിരായ സന്ദേശമാണ് മറവിൽ ഒരാൾ എന്ന ഹ്രസ്വചിത്രം.

പാസീവ് സ്മോക്കിംഗ് വരുത്തുന്ന വിനകളാണ് മറവിൽ ഒരാൾ എന്ന ഹ്രസ്വചിത്രത്തിന്റെഗ ഇതിവൃത്തം. പുകവലിക്കുന്പോൾ ഉണ്ടാകുന്ന പുക സമീപത്തുള്ള പുകവലിക്കാത്തവരുടെ ശ്വാസകോശത്തിൽ പ്രവേശിക്കുന്നതിനെയാണ് പാസീവ്‌ സ്‌മോക്കിംഗ്‌ എന്ന്‌ പറയുന്നത്. പ്രതിവർഷം ഒരുലക്ഷം പേരാണ് പാസീവ് സ്മോക്കിംഗിന് ഇരയായി ഇന്ത്യയിൽ മരിക്കുന്നത്. ഭർത്താവിന്റെ പുകവലി ഭാര്യയ്ക്ക് അർബുദം വരുത്തുന്നതുമൂലം കുടുബത്തിനുണ്ടാകുന്ന ദുരന്തം മറവിൽ ഒരാൾ പറയുന്നു.

അർബുദ ചികിത്സകനായാണ് ഡോ.വി പി ഗംഗാധരൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ബേബി അക്ഷരയും ശ്രദ്ധേയ വേഷത്തിലുണ്ട്. എറണാകുളം സ്വദേശി റിജോ ഡേവിസ് സംവിധാനം ചെയ്ത മറവിൽ ഒരാൾ ദിലീപിന്റെ വാക്കുകളോടെയാണ് അവസാനിക്കുന്നത്. യൂടൂബിൽ അപ്ലോനഡ് ചെയ്ത ചിത്രം ഇതിനകം
പതിനായിരത്തിലധികം പേർ കണ്ടുകഴിഞ്ഞു.