സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ജയറാമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്

കൊച്ചി: തമിഴകത്തിന്‍റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാള വെള്ളിത്തിരയിലേക്ക്. സൂപ്പര്‍ താരം ജയറാമിനൊപ്പമാണ് സേതുപതി മലയാള ചലച്ചിത്ര ലോകത്തിന്‍റെ ഭാഗമാകുന്നത്. മാര്‍ക്കോണി മത്തായി എന്ന് പേരിട്ട ചിത്രം സനില്‍ കളത്തിലാണ് അണിയിച്ചൊരുക്കുന്നത്.

സിനിമയുടെ പേര് വിവരങ്ങള്‍ ജയറാം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ജയറാമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

സത്യം ഓഡിയോസ് സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുവയ്ക്കുകയാണ്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.