പ്രശസ്ത് ബോളിവുഡ് ആക്ഷന്‍ കോറിയോഗ്രാഫര്‍ മാര്‍ക്ക് ഷാവരിയയുടെ വിയോഗത്തില്‍ ദു: ഖവും നടുക്കവും രേഖപ്പടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഷാവരിയ യഥാര്‍ത്ഥ പ്രോചോദനം ആയിരുന്നു. അദ്ദേഹത്തോടൊപ്പം സ്‌കൂള്‍ കുട്ടിയുടെ കൗതുകത്തോടെയാണ് താന്‍ ജോലി ചെയ്തിരുന്നതെന്നും ദുല്‍ഖല്‍ സല്‍മാന്‍ പറഞ്ഞു.
അദ്ദേഹത്തിന്‍റെ വിയോഗം വിശ്വസിക്കാനാവുന്നില്ല, കുടുംബത്തിന്‍റെ ദു;ഖ ത്തില്‍ പങ്കുച്ചേരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. അമല്‍ നീരദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം സിഐഎയുടെ സംഘട്ടനം ഒരുക്കിയത് മാര്‍ക്ക് ഷാവരിയ ആയിരുന്നു.
ഹ്യൂജ് ജാക്ക്മാന്റ് ലോഗന്‍ എന്ന ഹോളിവുഡ് ചിത്രത്തിലാണ് അവസാനമായി ഷാവരിയ സംഘട്ടനം ചെയ്തത്. ഹോളിവുഡ് ചിത്രത്തിലെ സ്റ്റ്ണ്ട് കോറിയോ ഗ്രാഫറായും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഷാവരിയ. ഒട്ടേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഹോളിവുഡില്‍ മാത്രം നൂറിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പേള്‍ ഹാര്‍ബര്‍, ഇന്‍പെക്ഷന്‍, ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അര്‍ബുദത്തെ തുടര്‍ന്ന് വ്യാഴാഴ്ച നില ഗുരുതരമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 49 വയസ്സായിരുന്നു.
