ബംഗളൂരു: പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇവന്‍റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ആണ് പ്രിയമണിയുടെ വരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഐ.സി.എല്‍ ചടങ്ങില്‍വച്ചാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു, മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാമണി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രിയാമണിയുടെ വസതിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം. വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലെ കിടിലന്‍ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പ്രിയക്ക് ലഭിച്ചിട്ടുണ്ട്.