മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രമാണ് മാസ്റ്റര്‍പീസ്. മമ്മൂട്ടി ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. എന്നാല്‍ മറ്റ് പ്രേക്ഷകരെ സംബന്ധിച്ച് സമ്മിശ്ര അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. എതിര്‍ അഭിപ്രായങ്ങള്‍ ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ആദ്യ ദിനം അഞ്ച് കോടി 11 ലക്ഷം രൂപ കളക്ഷന്‍ ലഭിച്ച ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 10 കോടി കളക്ഷന്‍ നേടിയെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
നിറഞ്ഞ സദസ്സിൽ മാസ്റ്റർ പീസ് കളിക്കുന്ന കോട്ടയം പോലുള്ള ചില സ്ഥലങ്ങളിൽ ഷോ തുടങ്ങുന്ന സമയങ്ങളിൽ തിയേറ്ററിൽ വരുന്ന കുടുംബ പ്രേക്ഷകരോട് ചില വ്യക്തികൾ തിയേറ്ററിൻറെ മുന്നിൽ വന്ന് നിന്ന് കൊണ്ട് ചിത്രത്തിനെതിരെ വളരെ മോശമായി കുപ്രചരണം അഴിച്ചു വിടുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇമ്മാതിരി പ്രവർത്തികളിൽ നിന്നും പിന്മാറാതെ പക്ഷം ഞങ്ങൾ നിയമപരമായിത്തന്നെ ഇതിനെ നേരിടുന്നതായിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.
ഇത് ഒരു മുന്നറിയിപ്പായി എടുക്കുക.
