അനന്യ പറഞ്ഞ എല്ലാ ആരോപണങ്ങളും ‌ഞാന്‍ നിഷേധിക്കുന്നു. എനിക്ക് അനന്യയെക്കുറിച്ച് ഒരു സുഹൃത്തിനോടും, അവരുടെ കുടുംബത്തോടുമുള്ള ബന്ധം തന്നെയാണ് ഇപ്പോഴും ഉള്ളത്

നടി മായാ എസ് കൃഷ്ണനെതിരെ മീ ടു വെളിപ്പെടുത്തലുമായി തിയറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് രംഗത്ത് എത്തിയിരുന്നു. തിയേറ്റര്‍ കലാകാരിയായ അനന്യ രാമപ്രസാദ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ഒക്ടോബര്‍ 30ന് മായയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്‍റെ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും അനന്യ പറയുന്നു.

എന്നാല്‍ ഈ സംഭവങ്ങളില്‍ യാതോരു സത്യവും ഇല്ലെന്ന് പറഞ്ഞ് മായ രംഗത്ത്. മായ എഴുതുന്നത് ഇങ്ങനെ, അനന്യ പറഞ്ഞ എല്ലാ ആരോപണങ്ങളും ‌ഞാന്‍ നിഷേധിക്കുന്നു. എനിക്ക് അനന്യയെക്കുറിച്ച് ഒരു സുഹൃത്തിനോടും, അവരുടെ കുടുംബത്തോടുമുള്ള ബന്ധം തന്നെയാണ് ഇപ്പോഴും ഉള്ളത്. മാനസികമായി പ്രതിസന്ധികളിലൂടെ നീങ്ങിയ ഒരു പതിനെട്ടുകാരിയെ അതില്‍ നിന്നും മോചിപ്പിക്കാന്‍ ഞാന്‍ എനിക്ക് ആകുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. അവളെ സംരക്ഷിക്കാനും,അവളെ ഒരു കുട്ടിയെപ്പോലെ സംരക്ഷിച്ചതും തെറ്റാണെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. അതല്ലാതെ ഒന്നും പറയാനില്ല.

ചില സന്ദര്‍ഭങ്ങള്‍ വളച്ചോടിച്ച്, അതിലെ യാതാര്‍ത്ഥം മറച്ച് വച്ച് എന്നെ ഒരു പീഡകയാക്കുവാനുള്ള ശ്രമമാണ് ഇത്. എനിക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് എല്ലാം നിയമപരമായി മറുപടി നല്‍കും. എനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ ഞാന്‍ ഇതിനകം കേസ് നല്‍കി കഴിഞ്ഞു. ഇതില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതേ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോഴത്തെ ആരോപണങ്ങളും ശ്രദ്ധിക്കണം.

അനന്യയുടെയും അവരുടെ ഓര്‍ഗനെസൈഷന്‍യും ശ്രമങ്ങള്‍ എനിക്കും കുടുംബത്തിനും മാനസികമായ പ്രയാസങ്ങളിലേക്ക് തള്ളിവിടും. എന്‍റെ അഭിപ്രായത്തിനായി കാത്തിരുന്നവര്‍ക്ക് നന്ദിയുണ്ട്. ഇത് വളരെ സമ്മര്‍ദ്ദമുള്ള ഒരു സമയമാണ് എന്നെ സംബന്ധിച്ച് എങ്കിലും ഞാന്‍ ഇത് മറികടക്കും എന്ന് തീര്‍ച്ചയുണ്ട്. എനിക്ക് പേടിക്കാനും ഒളിക്കാനും ഒന്നുമില്ല. സത്യം പുറത്തുവരുന്ന നിയമനടപടികള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.

മഗളിര്‍മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ. ശങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം 2.0 വിലും മായ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.