ടൊവിനോ തോമസും ഐശ്വര്യലക്ഷ്മിയും ഒന്നിച്ചെത്തിയ ചിത്രം മായാനദിയിലെ ഗാനം സിനിമാ പ്രേമികള്‍ കേട്ട് കൊതിതീര്‍ന്നിട്ടുണ്ടാവില്ല. 'മിഴിയില്‍ നിന്നും മിഴിയിലേക്ക്' എന്ന് തുടങ്ങുന്ന ഗാനം അത്രമേല്‍ ഹൃദയം തൊട്ടാണ് ഷഹബാസ് അമന്‍ പാടിയിരിക്കുന്നത്.

ഈ ഗാനം കേട്ട ഓരോര്‍ത്തുര്‍ക്കും ഇതിനോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രണയമാണ്. ഈ പാട്ടിന് ഒരു കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് നടി അനാര്‍ക്കലിയും ഗായകനായ ബെഞ്ചമിനും. ഓര്‍ക്കസ്‌ട്രേഷന്റെ അതിപ്രസരമില്ലാതെ യഥാര്‍ത്ഥ ഈണത്തിന്റെ ഭംഗിയോടുകൂടിയാണ് അനാര്‍ക്കലി പാടിയിരിക്കുന്നത്. റെക്‌സ് വിജയനാണ് ഗാനത്തിന് ഈണം നല്‍കിയത്.