നോക്കൂ, അവര്‍ കമല്‍ഹാസനെയും ശ്രീദേവിയേയും പോലെയില്ലേ- ആ കാലം ഓര്‍മ്മിച്ച് കമല്‍ഹാസന്‍

നടി ശ്രീദേവി തനിക്ക് സഹോദരിയെ പോലെ ആയിരുന്നുവെന്ന് കമല്‍ഹാസന്‍. എന്നാല്‍ ഒന്നിച്ച് അഭിനയിച്ചത് ജോഡികളായിട്ടായിരുന്നുവെന്നും അതിനാല്‍ ജനങ്ങള്‍ അങ്ങനെയാണ് കണ്ടതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അക്കാലത്ത് വധൂവരന്‍മാരെ ഞങ്ങളോടാണ് താരതമ്യം ചെയ്യാറുള്ളത്. നോക്കൂ, കമല്‍ഹാസനെയും ശ്രീദേവിയേയും പോലെയില്ലേയെന്ന്. ഞങ്ങള്‍ പാടുകയും പ്രണയിക്കുകയും ചെയ്യുന്നത് അവര്‍ വെള്ളിത്തിരിയില്‍ കണ്ടിട്ടുണ്ടാകുമല്ലോ? ചേട്ടനും അനിയത്തിയും പോലെ ആയിരുന്നു ഞങ്ങള്‍. സിനിമയിലെ ആള്‍ക്കാര്‍ക്ക് അത് അറിയാം. പക്ഷേ ഞങ്ങള്‍ക്ക് അത് പുറത്തുപറയാന്‍ പറ്റില്ല. കാരണം ഞങ്ങള്‍ ജോഡികളായിട്ടാണ് അന്ന് ആഘോഷിക്കപ്പെട്ടിരുന്നത്. എല്ലാ നായകന്‍മാരും അവരൊത്ത് അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ അഭിനയം സൂക്ഷ്‍മമായി നിരീക്ഷിച്ചാല്‍ സാമ്യം തോന്നാം. എന്നെത്തന്നെ ചിലപ്പോള്‍ ഞാന്‍ അവരുടെ അഭിനയത്തില്‍ കണ്ടിട്ടുണ്ട്. അവരുടെ സിനിമകളെ കുറിച്ച് പലപ്പോഴും അഭിപ്രായം തേടാറുണ്ട്. വിമര്‍ശനങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും തയ്യാറാകാറുണ്ട്- കമല്‍ഹാസന്‍ പറഞ്ഞു.