മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ

ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി മലയാള സിനിമയില്‍ എന്ന് അരങ്ങേറ്റം കുറിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് അരാധകര്‍. അച്ഛന്‍റെയും അമ്മയുടെയും വഴിയിലൂടെ മീനാക്ഷിയും സിനിമയിലേക്കെത്തുമെന്ന് തന്നെയാണ് അവര്‍ പ്രതിക്ഷിക്കുന്നതും. 

ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ. നേരത്തേ മീനാക്ഷി പാട്ടുപാടുന്ന വീഡിയോ വൈറലായിരുന്നു. 

ദിലീപിന്‍റെ കല്യാണ രാമന്‍, മൈ ബോസ്, കിംഗ് ലയര്‍ എന്നീ സിനിമകളിലെ സംഭാഷണങ്ങളും ബാംഗ്ലൂര്‍ ഡെയ്സിലെ ദുല്‍ഖറിന്‍റെയും പാര്‍വ്വതിയുടെയും സംഭാഷണങ്ങളുമാണ് മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോയില്‍ ഉള്ളത്. മീനാക്ഷിയ്ക്ക്പ്പം നാദിര്‍ഷയുടെ മകള്‍ ഐഷ നാദിര്‍ഷയാണ് വീഡിയോയിലുളള മറ്റൊരാള്‍.