മലയാളത്തില്‍ തരംഗം തീര്‍ത്ത വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി ചിത്രം ‘തട്ടത്തിന്‍ മറയത്തി’ന്‍റെ തമിഴ് റീമേക്ക് ‘മീണ്ടും ഒരു കാതല്‍ കഥൈ’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ വാള്‍ട്ടര്‍ ഫിലിപ്‌സ് അവതരിപ്പിക്കുമ്പോള്‍ ഇഷ തല്‍വാര്‍ തന്നെയാണ് നായിക.

മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ്. ജി.വി.പ്രകാശ് കുമാറിന്റെ സംഗീതം. എസ്.വി.ഡി.ജയചന്ദ്രനാണ് നിര്‍മ്മാണം. തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് കലൈപുലി.എസ്.താണു ചിത്രം വിതരണം ചെയ്യും. ‘തട്ടത്തിന്‍ മറയത്തി’ല്‍ മനോഹര ഗാനങ്ങള്‍ ഒരുക്കിയ ഷാന്‍ റഹ്മാനാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. ഓഗസ്റ്റ് 5ന് തീയേറ്ററുകളിലെത്തും.