കൊച്ചി: പത്തുകല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിന്‍. ചിത്രത്തിനു മികച്ച അഭിപ്രായമാണു പ്രേക്ഷകരില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡോണ്‍മാക്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷന്‍ ജോലികളിലാണ് മീര.

ഇതിനിടയില്‍ ഒരു ചാനലിലെ അഭിമുഖത്തില്‍ മീര മോഹന്‍ലാലിനെക്കുറിച്ച് തന്‍റെ അനുഭവങ്ങള്‍ പങ്കുവച്ചത്. മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവം ഒരു അനുഗ്രഹമാണ്. ലാലേട്ടനു മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ഓട്ടോമാറ്റിക്കായി കഥപാത്രമായി മാറിപ്പോകും. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണം എന്നാണ് ആഗ്രഹം.

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കള്‍ എടുത്താല്‍ അതില്‍ ഒരാള്‍ മോഹന്‍ലാലാണ്. ഹോളിവുഡ് നടന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണു നമ്മുടെ മോഹന്‍ലാല്‍. അമിതാഭ് ബച്ചനൊക്കെ വലിയ നടനാണു പക്ഷേ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മാറ്റാരുമുള്ളൂ. അത് ഞാന്‍ വിട്ടകൊടുക്കില്ല. മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെ അഹങ്കാരമാണ് എന്നും മീര ജാസ്മിന്‍ പറഞ്ഞു. ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ എന്നി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.