പ്രവസ ശേഷം ഭാരം കൂടുന്നത് പലരേയും അലട്ടാറുണ്ട്. ഇത് കുറയ്ക്കാന്‍ ഒരു പാട് പാടുപെടുന്നതും നാം കാണാറുണ്ട്. അത് സിനിമയിലാണെങ്കിലോ? പ്രവസ ശേഷം തടി കുറച്ചതിനെ കുറിച്ച് നടി മീരാ വാസുദേവ് പറയുന്നത് ഇങ്ങനെ.
പ്രസവ ശേഷം തടി കുറച്ചത് കഠിനാധ്വാനം കൊണ്ടാണ്. വര്‍ക്ക് ഔട്ട് സ്ഥിരമാക്കി. ട്രെയിനര്‍ അമിത് മാത്രെയുടെ കീഴില്‍ വെയിറ്റ് ട്രെയിനിങ് പുനരാരംഭിച്ചു. മടുപ്പ് മാറ്റാനായി വര്‍ക്ക് ഔട്ടുകള്‍ മാറി മാറി പരീക്ഷിച്ചു.
മനസ്സിനെ മാറ്റിയെടുക്കുക എന്നുള്ളതായിരുന്നു വലിയ വെല്ലുവിളി. സൈക്കോളജിസ്റ്റ് സ്മിത ധാവ്ലെ എന്നെ സഹായിച്ചു. പ്രശ്നങ്ങളെല്ലാം അവരോട് തുറന്ന് പറഞ്ഞു. വിഷാദം മറികടക്കാനുളള ടിപ്സുകള്‍ പഠിച്ചു. പുതിയ ജീവിതത്തെ പോസറ്റീവായി കണ്ടുതുടങ്ങി.
വ്യായാമം പോലെ പ്രധാനമായിരുന്നു ഡയറ്റും. ഫിറ്നസ് എന്നത് എണ്‍പത് ശതമാനം ഡയറ്റും 20 ശതമാനം വര്‍ക്ക് ഔട്ടുമാണ്. അതുകൊണ്ട് തന്നെ ആഹാരത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇത് മാത്രമല്ല മുംബൈയിലെ സ്പോര്‍ട്സ് ന്യൂട്രീഷനിസ്റ്റ് ഗീത ഷോണോയിയെ കണ്ട് സംസാരിച്ചു. പുതിയ ഡയറ്റ് വര്‍ നിര്‍ദേശിച്ചു. മൂന്നുനേരം ആഹാരം എന്നുള്ളത് എട്ടുമുതല്‍ പതിനൊന്ന് തവണയാക്കി മാറ്റി. ഭക്ഷണം ചെറിയ അളവില്‍ പലതവണയാക്കി മാറ്റി.
മൈദയും വെള്ള അരിയും മെനുവില്‍ നിന്ന് നീക്കി. തൈര്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ സ്ഥിരമാക്കി. എന്നും രാവിലെ വെയിറ്റിംഗ് മെഷീനില്‍ ഭാരം നോക്കുന്പോള്‍ ഭാരം കുറയില്ലെയെന്ന് ടെന്‍ഷനായിരുന്നുവെന്ന് മീര പറയുന്നു. ഒരു ഗ്രാം കുറഞ്ഞാല്‍ പോലും വലിയ സന്തോഷമായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ 68 കിലോ ആയി കുറഞ്ഞു. തൈറോയ്ഡ് പ്രശ്നവും നിയന്ത്രണത്തിലായി. ഫിറ്റായതോടെ ടെന്‍ഷനും സമ്മര്‍ദ്ദവും ഇല്ലാതായി.
മൂന്ന് മണിക്കൂറാണ് വ്യായാമങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ആഴ്ചയില്‍ ആറുദിവസവും വര്‍ക്ക് ഔട്ട് ചെയ്യും.
സ്ലിം ആകാന്‍ ആഗ്രഹിക്കുന്നവരോട് ഒന്നേ പറയാനുള്ളു. പട്ടിണി കിടക്കരുത്. പകരം നല്ല ഭക്ഷണം കഴിക്കണം. വ്യായാമം ശിലമാക്കുകയും വേണം.
