മലയാളി വീട്ടമ്മമാരുടെ ഹൃദയം കീഴടക്കിയ സീരിയല്‍ ചന്ദനമഴയിലെ നായിക മേഘ്നയുടെ പ്രീവെഡിങ് വീഡിയോ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനാവശ്യമായ അവധി നല്‍കാത്തതിനെ തുടര്‍ന്ന് അമൃത സീരിയലില്‍ നിന്നും വിട്ടുനിന്നു. 

നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണു മേഘ്‌നയെ വിവാഹം കഴിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മേഘ്‌നയുടെ പ്രീവെഡിങ് വീഡിയോ യ്യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ ലഭിച്ച വീഡിയോകളില്‍ മുന്നിലായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളകുള്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ ചിരിച്ചു കൊണ്ടു തന്നെയാണു താന്‍ ട്രോളുകളെ അഭിമുഖികരിക്കുന്നത് എന്നു മേഘ്‌ന പറയുന്നു. ട്രോളേഴ്‌സിനെ ഇഷ്ടമാണ്. വായിക്കാറുണ്ട്, വായിച്ചു ചിരിക്കാറുണ്ട് അതിനപ്പുറത്തേയ്ക്കുള്ള മനസിക വിഷമമൊന്നും ഇല്ലെന്നും മേഘ്‌ന പറയുന്നു. കഴിഞ്ഞ് ഏപ്രില്‍ 30 നായിരുന്നു മേഘ്‌നയുടെ വിവാഹം.