ആട്ടഗര എന്ന കന്നട ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഇടയിലാണ് ഇരുവരും സൗഹൃദത്തിലാകുന്നത്

നടി മേഘ്ന രാജിന്‍റെയും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുടെയും വിവാഹം ബംഗളുരുവിലെ കോറമംഗളയിലെ സൈന്‍റ് ആന്‍റണി ഫ്രേരി പള്ളിയില്‍ ക്രിസ്തീയ ആചാര പ്രകാരമാണ് നടന്നത്. 

ആട്ടഗര എന്ന കന്നട ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദമാണ് വിവാഹത്തിലെത്തിച്ചത്. ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 

കന്നട നടന്‍ സുന്ദപര്‍ രാജന്‍റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്ന വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അഭിനയം ആരംഭിക്കുന്നത്. തുടര്‍ന്ന് ബ്യൂട്ടിഫുള്‍, മെമ്മറീസ്, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.