നടന്‍ മേള രഘുവിന്റെ ജീവിതം സിനിമയാകുന്നു. മേള രഘുവിന്റെ ജീവിതം പ്രമേയമാകുന്ന ഹ്രസ്വ ചിത്രത്തിന് മരജന എന്നാണ് പേരിട്ടിരിക്കുന്നത്. എജിഎസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

കമല്‍ഹാസനൊപ്പം അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ ഒരു മുഖ്യവേഷം ചെയ്‍ത നടനാണ് മേള രഘു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ മേളയില്‍ നായകനായിട്ടാണ് രഘു സിനിമയിലെത്തുന്നത്. സര്‍ക്കസുകാരനായ രഘു മേളയില്‍ അഭിനയിച്ചതോടെ മേള രഘു എന്നറിയപ്പെടുകയായിരുന്നു. ആദ്യ സിനിമയോടെ തന്നെ പ്രശസ്തനായെങ്കിലും മേള രഘുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.

മേളരഘു, ഷിബു തിലകന്‍, മധുശ്രീ, സജീബ്, സുമന്‍, ജോബി എന്നിവരാണ് മരജനയില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത്. അഭിഷേക് മേനോന്‍ ആണ് സംഗീത സംവിധായകന്‍.