ദിലീപിന് ജാമ്യം നിഷേധിച്ച കോടതി ഉത്തരവില്‍ വിവാദമായ മെമ്മറി കാര്‍ഡിനെക്കുറിച്ചും പരാമര്‍ശം. മെമ്മറി കാര്‍ഡ് കണ്ടെടുക്കാനായിട്ടില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മെമ്മറി കാര്‍ഡ് നശിപ്പിച്ചതായി അഭിഭാഷകര്‍ മൊഴി നല്‍കിയതായാണ് പറയുന്നത്. കേസിലെ ഏറെ നിര്‍ണായകമായ തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചതായി കോടതി പറയുന്നു. മൊബൈല്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അന്വേഷണം നിര്‍ണായകഘട്ടം പിന്നിട്ടിരിക്കുന്നത്. ദിലീപിന് മുമ്പ് ജാമ്യം നിഷേധിച്ച സാഹചര്യം നിലനില്‍ക്കുകയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ സിനിമാരംഗത്തെ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ഇത്തവണയും അംഗീകരിക്കുകയായിരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊലീസിന്റെ ചോദ്യം ചെയ്യലിനോട് വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.