വിവാദങ്ങളുടെ തോഴനായ രാം ഗോപാല്‍ വര്‍മയാണ് പുതിയ ഹ്രസ്വ ചിത്രവും വിവാദമാകുകയാണ്. സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ നടിയാകണം എന്ന് മാതാപിതാക്കളോട് തുറന്നുപറയുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. മാതാപിതാക്കളെ ഇത് സംബന്ധിച്ച് പറഞ്ഞ് മനസിലാക്കുവാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തില്‍

എന്നാല്‍ ഇങ്ങനെയൊരവസരത്തില്‍ നിയന്ത്രണം വിട്ട് മകളെ തല്ലുന്ന മാതാപിതാക്കളെയല്ല ചിത്രത്തില്‍ കാണുന്നത്. ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കും മുമ്പ് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ പഠിച്ചിരിക്കണമെന്നും സൂചനയുണ്ട്.

എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടിക്ക് എന്തുസംഭവിച്ചു എന്ന് കണ്ടുതന്നെ അറിയേണ്ടതാണ്. അവള്‍ നിരത്തുന്ന വാദങ്ങളും ഓരോ വാദത്തോടുള്ള പ്രതികരണവും മറുപടി ന്യായങ്ങളുമാണ് ഒരു അനാവശ്യ രംഗങ്ങളും ഇല്ലാതെ ആര്‍ജിവി അവതരിപ്പിക്കുന്നു.