വിജയ് നായകനായി പ്രദര്‍ശനത്തിന് എത്തിയ മെര്‍സല്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മെര്‍സല്‍ മാറുമെന്നാണ് കരുതുന്നത്.

സിനിമ ആദ്യദിനത്തില്‍ നേടിയത് 32 കോടി രൂപയാണ്. ലോകമെങ്ങുമായി 3500 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം മെര്‍സല്‍ ആദ്യദിനം സ്വന്തമാക്കിയത് 19 കോടി രൂപയാണ്. ബാഹുബലിയുടെ കഥാകാരനായ കെ വി വിജയേന്ദ്രപ്രസാദാണ് മെര്‍സലിന്‍റെയും തിരക്കഥ ഒരുക്കിയത്.

എസ് ജെ സൂര്യ വില്ലനാകുന്ന മെര്‍സലില്‍ നിത്യാ മേനോന്‍, കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരാണ് നായികമാര്‍.