മെര്‍സല്‍ എന്ന വിജയ് ചിത്രത്തിനെതിരായ ബി.ജെ.പിയുടെ പ്രതിരോധം ഫലം കണ്ടു. തെലുങ്കില്‍ റിലീസ് ചെയ്ത മെര്‍സലില്‍ ജി.എസ്.ടിയെ കുറിച്ചും ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുമുള്ള പരാമര്‍ശമില്ല. എന്നാല്‍ ഈ സീനുകള്‍ വെട്ടിമാറ്റിയിട്ടില്ല. പകരം സംഭാഷണങ്ങള്‍ നിശബ്ദമാക്കിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

അദിരിന്ധി എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്. ജി.എസ്.ടി. നോട്ട് നിരോധനം തുടങ്ങിയ വാക്കുകളാണ് നിശബ്ദമാക്കിയിരിക്കുന്നത് ചെയ്തികരിക്കുന്നത്. നേരത്തെ സിങ്കപ്പൂരിലെ ജി.എസ്.ടിയും ഇന്ത്യയിലെ ജി.എസ്.ടിയും തമ്മില്‍ താരതമ്യം ചെയ്യുന്ന രംഗമായിരുന്നു ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ തമിഴില്‍ സിനിമ സൂപ്പര്‍ ഹിറ്റായി. 

ജി.എസ്.ടി സംബന്ധിച്ച സംഭാഷണത്തിന്റെ പേരിലാണ് ചിത്രം തുടക്കം മുതല്‍ മെര്‍സല്‍ വിവാദത്തിലായത്. ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും വിവാദമായി. കേന്ദ്രസര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കണമെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജനാണ് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ തന്നെ രംഗത്തെത്തി. വിജയ് യെ ജോസഫ് വിജയ് എന്നായിരുന്നു രാജയുടെ വിശേഷണം.