ആഷിഖ് അബു ചിത്രം മായാനദിക്ക് ആശംസകളുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ മായാനദിക്ക് അഭിനന്ദനമറിയിച്ചത്. മനോഹരിയാണ് മായാ നദി, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ അടിത്തട്ടിൽ എങ്ങും പ്രതിബിംബങ്ങൾ തീർക്കുന്നുവെന്ന് മിഥുന്‍ പറഞ്ഞു. മിഥുന്‍റെ പുതിയ ചിത്രം ആട് 2 ഉം മായാനദിക്കൊപ്പം തിയ്യറ്ററുകളിലുണ്ട്. സ്വന്തം ചിത്രം തിയ്യറ്ററിലുള്ളപ്പോള്‍ മറ്റൊരു ചിത്രത്തിന് ആശംസയും അഭിനന്ദനവും നല്‍കിയ മിഥുന് സോഷ്യല്‍ മീഡിയയില്‍ വലിയ അഭിന്ദനമാണ് ലഭിച്ചത്.

മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മനോഹരിയാണ് മായാനദി.. !!! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്.. അതിസ്വാഭാവികയുടെ വറ്റാത്ത തെളിനീരുണ്ട് നിറയെ.. :) :) 
ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ അടിത്തട്ടിൽ എങ്ങും പ്രതിബിംബങ്ങൾ തീർക്കുന്നു.. 
അഭിമാനിക്കാം നിങ്ങൾക്ക് - ആഷിക്കാ, ശ്യാമേട്ടാ...:) 
എല്ലാ അണിയറക്കാർക്കും തീരാത്ത അഭിനന്ദനങ്ങൾ