നടി വരദ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം യാത്ര പോയതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു actress varada shares a note about her son

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് വരദ. 2006 ൽ പുറത്തിറങ്ങിയ വാസ്‍തവം എന്ന മലയാള ചിത്രത്തിലൂടെയാണ് വരദ നടിയായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ വേഷമായിരുന്നു ഈ ചിത്രത്തിൽ. ആദ്യമായി നായികയായി അഭിനയിച്ചത് 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന മലയാള ചിത്രത്തിലായിരുന്നു. പിന്നീട് സീരിയൽ രംഗത്തും സജീവമായി. 'അമല' എന്ന പരമ്പരയിലൂടെയാണ് താരം മലയാളി മനസില്‍ ഇടം പിടിച്ചത്. നടൻ ജിഷിൻ മോഹനെ വരദ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇവർ വിവാഹമോചിതരായിരുന്നു. ഈ ബന്ധത്തിൽ വരദക്ക് ഒരു മകനുമുണ്ട്. മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.

Add Asianetnews as a Preferred SourcegooglePreferred

''എന്റെ സന്തോഷം, സമാധാനം, ധൈര്യം, സ്നേഹം... എല്ലാം ദേ ഈ നിൽക്കുന്ന ചെക്കനാണ്.. അവനു മനസിലായില്ലെങ്കിൽ പോലും ഞാൻ വിഷമിച്ചിരിക്കുന്ന കണ്ടാൽ ആശ്വസിപ്പിക്കുന്ന, ഉമ്മകൾ തന്നു വീർപ്പു മുട്ടിച്ച് എന്തിനു വിഷമിച്ചു എന്ന് പോലും എന്നെ കൺഫ്യൂഷൻ ആക്കുന്ന, എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്ന, നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്ന, വിശേഷങ്ങൾ പറയുന്ന, ഓരോ ദിവസവും ഓരോ രീതികൾ കണ്ട് പിടിച്ചു ശല്യം ചെയ്യുന്ന, ഒത്തിരി കുരുത്തക്കേടുകൾ ചെയ്യുന്ന എന്റെ സൽപുത്രൻ.. ജീവിതത്തിൽ ഒറ്റക്കാണെന്നു ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തതും ഇവൻ തന്നെയാട്ടോ..

പിറന്നാൾ ആയിട്ട് ഒരു ട്രിപ്പ് ആവാമെന്ന് കരുതി ഇറങ്ങിയതാ, ഫാമിലി ആയിട്ട്.. മനോഹരമായ യാത്രയായിരുന്നു. പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഓരോ ദിവസവും. യാത്രയും ആഘോഷവും എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് ഫോട്ടോസ് പോസ്റ്റ് ചെയ്യാൻ സമയം കിട്ടിയത്. ഒരു സാഹചര്യത്തിലും കൈവിട്ടു കളയാതെ കൂടെ നിന്നവർക്കും എന്നും സ്നേഹിക്കുന്നവർക്കും ഒത്തിരി നന്ദി...സ്നേഹം...'', മകനും മതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് വരദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.