ഇഷാനി മുൻപ് പറഞ്ഞതുപോലെ ഓമി തന്നെ കുഞ്ഞമ്മ എന്നോ വല്യമ്മ എന്നോ ഒക്കെ വിളിച്ചുകേൾക്കാൻ ആഗ്രഹമില്ലെന്നും അഹാന പറയുന്നു.

ഹോദരിയുടെ മകൻ നിയോം എന്നു വിളിക്കുന്ന ഓമിയെ തങ്ങൾ എത്രമാത്രം വിലമതിക്കുന്നുവെന്ന് വിശദീകരിച്ച് നടി അഹാന കൃഷ്ണ. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ഇപ്പോൾ ഓമിയെന്ന് അഹാന പറയുന്നു. ഇഷാനി മുൻപ് പറഞ്ഞതുപോലെ ഓമി തന്നെ കുഞ്ഞമ്മ എന്നോ വല്യമ്മ എന്നോ ഒക്കെ വിളിച്ചുകേൾക്കാൻ ആഗ്രഹമില്ലെന്നും അഹാന പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ഓമി ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ എല്ലാം ലൈഫിലെ മെയിൻ ക്യാരക്ടറായി. ഉച്ചയ്ക്ക് ഓസി ഫുഡ് കഴിക്കാൻ വരുന്നതിന് ഞങ്ങൾ കാത്തിരിക്കും. അവരുടെ കാർ വന്നുവെന്ന് കണ്ടാൽ എല്ലാവരും കൂടി ഗേറ്റിലേക്ക് ഓടും. അവനെ എടുക്കാൻ വേണ്ടി ഞങ്ങൾ എല്ലാവരും തമ്മിൽ അടിയാണ്. ആദ്യമായി കുടുംബത്തിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പ്രത്യേക പരിഗണനയാണ് ഓമിക്ക് ഇപ്പോൾ ലഭിക്കുന്നത്. ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്. ഓമി മെയിൻ ക്യാരക്ടറായതുപോലെയാണ് ഞാനുമെന്ന് അനിയത്തിമാരോട് പറയും പക്ഷെ അവർക്ക് അത് ഇഷ്ടപ്പെടാറില്ല. വീട്ടിലെ രാജാവിപ്പോൾ ദിയയുടെ മകനാണ്. അവനെ ചുറ്റിപറ്റിയാണ് എല്ലാവരുടേയും ലോകം.

അവൻ എന്നെ വല്യമ്മ എന്ന് ഒന്നും വിളിക്കാൻ പ്രായമായിട്ടില്ല. എന്റെ പ്ലാൻ അവനെ കൊണ്ട് അമ്മുവെന്ന് വിളിപ്പിക്കണം എന്നാണ്. കാരണം എന്റെ കസിന്റെ മകൻ വന്നപ്പോൾ അവൻ എന്നെ അമ്മു എന്നാണ് വിളിച്ചിരുന്നത്. ആന്റി എന്നൊക്കെ ഓമിക്ക് വിളിക്കാൻ താൽപര്യമുണ്ടെങ്കിൽ വിളിച്ചോട്ടെ. പക്ഷേ, വല്യമ്മ എന്നത് വേണ്ട. കാരണം ഒരു സുഖമില്ല അത് കേൾക്കാൻ. പിന്നെ അവന്റെ ഇഷ്ടമാണ്'', എന്ന് അഹാന ‌പറഞ്ഞു. രേഖാ മേനോന്റെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming