നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥികളെ പരിഹസിക്കുന്നതിനെതിരെ നടി അമേയ നായർ

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തോറ്റ സ്ഥാനാർത്ഥികളെ പരിഹസിക്കുകയും ട്രോളുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ നടി അമേയ നായർ രംഗത്ത്. മത്സരമാകുമ്പോൾ ജയവും തോൽവിയുമുണ്ടാകും. എല്ലാവർക്കും ജയിക്കാനാവില്ല. അതിനാൽ തോറ്റുപോയവരെ വിട്ടിട്ട് ജയിച്ചവരെ ആഘോഷിക്കുകയല്ലേ വേണ്ടതെന്ന് അമേയ ചോദിക്കുന്നു. ''വിനോദത്തിന് ഒരുപാട് മാർഗ്ഗങ്ങൾ ഉള്ള ഇക്കാലത്ത്, മനുഷ്യരുടെ വ്യക്തിജീവിതം ചികഞ്ഞ് ആനന്ദം കണ്ടെത്തേണ്ടതില്ലെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കുമ്പോഴാണ് വിവേകമുള്ള ഒരു സമൂഹം ഉണ്ടാവുന്നത്'', എന്നാണ് വീഡിയോയ്ക്ക് അമേയ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Add Asianetnews as a Preferred SourcegooglePreferred

''എനിക്കൊരു പാർട്ടിയില്ല. അതിന് കാരണം ഒരു പാർട്ടിയിൽ അംഗമായി കഴിഞ്ഞാൽ ആ പ്രസ്ഥാനമായിരിക്കും ആ കാര്യങ്ങളെ കൊണ്ടുപോവുക. ഞാൻ വ്യക്തികളിലാണ് വിശ്വസിക്കുന്നത്. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. യുഡിഎഫ് തിരഞ്ഞെടുപ്പിൽ ജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ചാണ്ടി ഉമ്മൻ സാറിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് തോന്നി. ഉമ്മൻ ചാണ്ടി എന്ന നേതാവ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. എത്രപേർ മനസിലാക്കിയിട്ടുണ്ട് എന്നതിൽ സംശയമാണ്. അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചശേഷമാണ് ഇങ്ങനൊരു വ്യക്തിയെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോയെന്ന തിരിച്ചറിവ് എല്ലാവർക്കും വന്നത്. അതിനുള്ള മറുപടി എന്നോണം ഇപ്പോൾ അദ്ദേഹത്തിന്റെ മകനെ ജയിപ്പിച്ചതിൽ എനിക്കും ആത്മാർത്ഥമായി സന്തോഷമുണ്ട്. എല്ലാവരുമായി ഇടപെടുന്ന നല്ലൊരു വ്യക്തിത്വമുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് ജനങ്ങൾക്ക് അത് ഫലപ്രദമാകുമെന്നാണ് എന്റെ വിശ്വാസം.

അതിനിടെ, ജാങ്കോ സ്പേസ് എന്ന മീഡിയ ആതിര എന്ന സ്ഥാനാർത്ഥി തോറ്റപ്പോൾ പതിനായിരം വോട്ടുകൾ വാങ്ങി തോറ്റ ആതിരയ്ക്ക് അഭിനന്ദനങ്ങൾ എന്നൊരു പോസ്റ്റിട്ടതായി കണ്ടു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്?. എല്ലാവരും ആഗ്രഹിച്ചതുപോലൊരു പാർട്ടി തന്നെയാണ് കേരളത്തിൽ ജയിച്ചത്. അതിൽ സന്തോഷിക്കാതെ അല്ലെങ്കിൽ പോസിറ്റീവ് വാർത്ത കൊടുക്കാതെ നെഗറ്റിവിറ്റിക്ക് വേണ്ടി ഒരു മാധ്യമം എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാകുന്നില്ല. തോറ്റെങ്കിലും ആ പെൺകുട്ടിക്ക് പതിനായിരം വോട്ട് കിട്ടി. ഈ കളിയാക്കുന്നവരിൽ ആരെങ്കിലും ആതിര നിന്ന സ്ഥലത്ത് മത്സരിച്ച് ആയിരം വോട്ടെങ്കിലും സമ്പാദിച്ചിരുന്നുവെങ്കിൽ കളിയാക്കുന്നതിൽ തെറ്റില്ല. അഞ്ജലി നായരേയും ട്രോളി കണ്ടു. മത്സരമാകുമ്പോൾ ജയവും തോൽവിയുമുണ്ടാകും. എല്ലാവർക്കും ജയിക്കാനാവില്ല. അതിനാൽ തോറ്റുപോയവരെ വിട്ടിട്ട് ജയിച്ചവരെ ആഘോഷിക്കുകയല്ലേ വേണ്ടത്'', എന്നാണ് അമേയ വീഡിയോയിൽ പറയുന്നത്.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News